mehandi new

കണ്ടല്‍കാട് നശീകരണം : വ്യാജ പ്രചരണത്തിനെതിരെ കലക്ടര്‍ക്ക് പരാതി

fairy tale

ചാവക്കാട് : തെക്കന്‍ പാലയൂരില്‍ കണ്ടല്‍കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ നിവാസികള്‍ ജില്ല കളക്ടര്‍ക്ക് പരാതിനല്‍കി. തെക്കന്‍ പാലയൂരില്‍ താമസിക്കുന്ന സാധാരണകാരായ ആളുകള്‍ തങ്ങളുടെ പറമ്പിലെ മാലിന്യം നീക്കാന്‍ പറമ്പില്‍ കുറച്ച് മണ്ണിട്ടതിനെയാണ് തല്പരകക്ഷികള്‍ കണ്ടല്‍വനനശീകരണമെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ച് പ്രചരണം നടത്തുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. പ്രചരണം നടത്തുന്നവരെ കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനും മുന്‍ നഗരസഭ കൗണ്‍സിലറുമായ നൗഷാദ് തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കൈവശാവകാശമുള്ള സ്ഥലങ്ങള്‍ തെങ്ങ് വളര്‍ന്നു നില്‍ക്കുന്നതാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ മുമ്പേ സാക്ഷ്യപെടുത്തിയിട്ടുള്ളത്. ഇവിടെ കണ്ടല്‍ വനങ്ങള്‍ ഉണ്ടെന്ന് യാതൊരു രേഖയിലും ഇല്ലെന്നും റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. തെക്കന്‍പാലയൂരില്‍ കണ്ടല്‍നശിപ്പിച്ചപരാതിയില്‍മേല്‍ നടത്തിയ അന്വേഷണത്തില്‍ ചെളി നിറഞ്ഞ ചാലുകളില്‍ പലയിടത്തും പറമ്പ് മണ്ണ് ഇട്ടതായാണ് കാണാന്‍ സാധിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ പറഞ്ഞു. രണ്ടു വില്ലേജുകളിലായി കിടക്കുന്ന സ്ഥലം പൂര്‍ണമായും റവന്യു വകുപ്പിനു കീഴിലാണ്. ഇവിടെ കണ്ടല്‍വനങ്ങള്‍ ഉണ്ടെന്ന് ഫോറസ്റ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടിലുമില്ല. വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് അടിസ്ഥാനരഹിതമായ പ്രചരണം നടത്തി ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിക്കുന്നതെന്നും നൗഷാദ് വ്യക്തമാക്കുന്നു. കളക്ടറോട് സ്ഥലം നേരിട്ട് സന്ദര്‍ശിക്കാനും വസ്തുതകള്‍ ബോധ്യപ്പെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Macare health second

Comments are closed.