മുല്ലത്തറ സെന്‍ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ദേശീയപാതയിൽ മുല്ലത്തറ സെന്ററിൽ മരം വീണ് വൈദ്യുതികാൽ ഒടിഞ്ഞുവീണു. തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വൈദ്യുതിക്കമ്പിയിലേക്കു ചരിയുകയായിരുന്നു. ഇതെ തുടർന്ന് അഞ്ചുമീറ്റർ അകലെയുള്ള വൈദ്യുതികാൽ റോഡിലേക്ക് നിലം പൊത്തി. ഉടനെ വൈദ്യുതി ബന്ധം നിലച്ചു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ജീവനക്കാരും ചാവക്കാട് പോലീസും സ്ഥലത്തെത്തി. ഗുരുവായൂരിൽനിന്ന് അഗ്നിശമനസേനയും എത്തി. തകർന്ന പോസ്റ്റും മരവും നീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.