mehandi new

വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും, ദേശീയപാത ആശാസ്ത്രീയ കാന നിർമ്മാണം വെള്ളക്കെട്ട് രൂക്ഷമാക്കി – ഗുരുവായൂര്‍ നിയോജക മണ്ഡല ദുരന്തനിവാരണ യോഗം

fairy tale

ചാവക്കാട് : അതിതീവ്രമഴ  ഗുരുവായൂർ നിയോജകമണ്ഡലത്തില്‍ വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ തീരുമാനം. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനും  പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനക്കും നിര്‍ദ്ദേശം. 

planet fashion

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി  എൻ. കെ. അക്ബർ എംഎൽഎയുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ വിളിച്ചുചേർത്ത പ്രത്യേക  യോഗത്തിലാണ് തീരുമാനം. നിലവിൽ മണ്ഡലത്തിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ സെന്‍റ് തോമസ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍,  ചാവക്കാട് നഗരസഭയിലെ മണത്തല ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ എന്നിവിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്യാമ്പുകള്‍ ഏതു സമയത്തും ആരംഭിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഏര്‍പ്പെടുത്തുന്നതിന് പഞ്ചായത്ത് നഗരസഭ അദ്ധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കും എംഎൽഎ നിർദേശം  നൽകി. അതിതീവ്ര മഴയുടെ ഭാഗമായി വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങളും ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങളും  പരിശോധനകളും,  നടത്തുന്നതിനായി ഇന്നും നാളെയുമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും  പ്രത്യേകം യോഗം ചേരുന്നതിന് നിർദ്ദേശം നൽകി.  ദുരന്ത നിവാരണ നിയമപ്രകാരവും, പഞ്ചായത്ത് /നഗരസഭ നിയമപ്രകാരവും  അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യവ്യക്തികളുടേതുള്‍പ്പെടെയുള്ള  മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.   സര്‍ക്കാറിന്‍റെ വിവിധവകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ അപകടകരമായ  മരങ്ങൾ അതാത് വകുപ്പ് തലവന്മാർ അടിയന്തരമായി മുറിച്ചു മാറ്റേണ്ടതാണ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കാനകളുടെ നിർമ്മാണം   പൂർത്തീകരിക്കാത്തതിനാലും  അശാസ്ത്രീയമായുള്ള കാന നിർമ്മാണം മൂലവും  തീരദേശ മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിട്ടുള്ളതായി യോഗം   വിലയിരുത്തി. അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടറോടും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. ശുദ്ധമായ കുടിവെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേരള വാട്ടർ അതോറിറ്റി   എക്സിക്യൂട്ടീവ്  എഞ്ചിനീയറോട് യോഗം  നിർദ്ദേശിച്ചു.  ഗുരുവായൂർ നിയോജകമണ്ഡലത്തില്‍ ഭക്ഷണ വിതരണം ചെയ്യുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍ അടക്കം മുഴുവന്‍ സ്ഥാപനങ്ങളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും  കർശന പരിശോധന നടത്തുന്നതിന്  പൊതുജന ആരോഗ്യ വിഭാഗം, ഗുരുവായൂര്‍ ചാവക്കാട് നഗരസഭകള്‍,  ഗ്രാമപഞ്ചായത്തുകള്‍, ഫുഡ്‌ സേഫ്റ്റി വിഭാഗം എന്നിവരുടെ സംയുക്ത സ്ക്വാഡിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഭക്ഷണ സ്ഥാപനങ്ങളിലെ പരിശോധന, മരങ്ങൾ മുറിച്ചുമാറ്റൽ, ദുരന്തബാധിതർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സഹായം നല്‍കുന്നതിന് അസിസ്റ്റന്റ് കമ്മീഷണർ പോലീസിനോട് എം.എല്‍.എ ആവശ്യപ്പെട്ടു.  കെഎസ്ഇബിയുമായി ബന്ധപ്പെട്ട് കൃത്യമായ രീതിയിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫയർഫോഴ്സിന്റെ എല്ലാ രീതിയിലുള്ള സഹായങ്ങൾ നിലവിൽ നൽകിവരുന്നതായി ഫയർഫോഴ്സ് ഓഫീസർ അറിയിച്ചു. എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം,  കിണറുകളുടെ ക്ലോറിനേഷൻ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധിയായ വടക്കേക്കാട്  സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ടിന് നിർദ്ദേശം നൽകി. 

പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ  എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.  ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ്  ചെയർപേഴ്സൺ  അനീഷ്മ ഷനോജ്, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.വി. സുരേന്ദ്രൻ, സ്വാലിഹ സൗക്കത്ത്,   ജാസ്മിൻ ഷഹീർ,എൻ എം കെ നബീൽ,  വിജിത സന്തോഷ്,  ഗീതു കണ്ണൻ   എന്നിവർ സംസാരിച്ചു.  ചാവക്കാട് തഹസിൽദാർ ടി.പി. കിഷോർകുമാർ സ്വാഗതവും ചാവക്കാട് ബ്ലോക്ക് സെക്രട്ടറി ധനേഷ് നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.