ഫാമിലി ഫൺ ഫെസ്റ്റ് 2025 – രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു

ചാവക്കാട് : രാജ സ്കൂൾ പേരെന്റ്സ് ഡേ ആഘോഷിച്ചു. എ. എം. സുഫീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത വഹിച്ചു. ഹെഡ്ഗേൾ എൻ കദീജ സ്വാഗതം പറഞ്ഞു. മാനേജർ മധുസൂദനൻ തലപ്പിള്ളി, പിടിഎ പ്രസിഡണ്ട് തുഫൈൽ പൊന്നേത്ത്, നിമ്മി അജയകുമാർ എന്നിവർ ആശംസ നേർന്നു. സ്കൂൾ ഹെഡ് ബോയ് ബിലാൽ അഹമ്മദ് ജീലാനി നന്ദി പറഞ്ഞു. രക്ഷിതാക്കൾക്കായി കേക്ക് മേക്കിങ്, മെഹന്തി കോമ്പിറ്റേഷൻ, സാലഡ് മേക്കിങ്, ക്രാഫ്റ്റ്, പോട്ട് പെയിന്റിംഗ്, ഫാമിലി ഫോട്ടോ എക്സിബിഷൻ, പെൻസിൽ ഡ്രോവിങ്, ഓയിൽ പെയിന്റിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിന്റിങ്, വീട് അലങ്കാരങ്ങൾ, സോഫ്റ്റ് ടോയ്‌സ്, ജ്വല്ലറി മേക്കിങ് എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങളും നടന്നു.


Comments are closed.