ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും സംഘടിപ്പിച്ചു – നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വാർഷികവും രക്ഷാകർത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർഹിച്ചു. വിശിഷ്‌ടാതിഥിയായി പങ്കെടുത്ത പ്രശസ്‌ത കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർഹിച്ചു. ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വേദ വി ദിലീപിന്റെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ വിജയൻ അധ്യക്ഷതവഹിച്ചു. വിരമിക്കുന്ന അധ്യാപകാരായ രാജശ്രീ നന്ദകുമാർ (എച്ച് എസ് ടി ഫിസിക്കൽ സയൻസ് ), ഉമ കെ നായർ ( എച്ച് എസ് എസ് ടി സോഷ്യോളജി ) എന്നിവർക്ക് യാത്രയയപ്പ് നൽകി. ഗുരുവായൂർ ദേവസ്വം സ്ഥിരാംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വൻ നമ്പൂതിരിപ്പാട് ഉപഹാരസമർപ്പണം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ മുഖ്യ പ്രഭാഷണം നടത്തി.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
പ്രിൻസിപ്പാൾ ടി എം ലത, ഹെഡ്‌മിസ്ട്രസ്സ് ജൂലിയറ്റ് കെ അപ്പുക്കുട്ടൻ, പി ടി എ പ്രസിഡന്റ് കെ ബി ഷിബു, സ്കൂൾ പാർലമെന്റ് ചെയർപേഴ്സൻ കെ ബി കൃഷ്ണ പ്രിയ, സ്കൂൾ ലീഡർ മുഹമ്മദ് സാഹിദ് എന്നിവർ സംസാരിച്ചു.
തുടർന്ന് കലാപരിപാടികൾ അരങ്ങേറി.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.