mehandi new

സംസ്ഥാന തല അബാക്കസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അകലാട് സ്വദേശി ഫാത്തിമ മിദിഹ

fairy tale

അകലാട് : സംസ്ഥാന തല ഗോൾഡൻ അബാക്കസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എം ഐ സി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മിദിഹ. അകലാട് നാലകത്ത് ഹൗസ് മൻസൂർ, റംല ദമ്പതികളുടെ മകളാണ് ഫാത്തിമ മിദിഹ. അസാധാരണമായ വേഗതയും പരിശീലനവും ആവശ്യമായ ഈ മേഖലയിൽ തെറ്റുകൂടാതെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയ ഫാത്തിമ മിദിഹയുടെ പ്രത്യേക കഴിവിനെ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് മഹറൂഫ് വാഫി  അഭിനന്ദിച്ചു. ലെവൽ ഒന്നിൽ ജൂനിയർ സംസ്ഥാന ചാമ്പ്യനായ ഈ വിദ്യാർത്ഥിനിക്ക് ലെവൽ 8 വരെയും ഈ വിജയം തുടരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

planet fashion

എം ഐ സി സ്കൂളിൽ ഈ വർഷം ആരംഭിച്ച ഗോൾഡൻ അബാക്കസിന്റെ കീഴിലുള്ള കോകരിക്കുലം ആക്ടിവിറ്റീസിന്റെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച സ്കൂൾ അധ്യാപിക മിസ് മിനിയുടെ നേതൃത്വത്തിലാണ്  കുട്ടികൾക്ക് പരിശീലനം നൽകപ്പെടുന്നത്. ഗോൾഡൻ അബാക്കസിന്റെ  കീഴിൽ സംസ്ഥാനതലത്തിൽ നടന്ന മത്സരത്തിൽ എംഐസി സ്കൂളിൽ നിന്ന് 11 വിദ്യാർഥികൾ പങ്കെടുത്തു.

Unani banner ad

Comments are closed.