mehandi new

ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാൾ – വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു

fairy tale

കോട്ടപ്പടി : ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിൻ്റെ ഭാഗമായി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വച്ചു. രാവിലെ നടന്ന തിരുക്കർമ്മങ്ങൾക്ക് പീച്ചി ഇടവക വികാരി ഫാദർ പ്രിൻ്റോ കുളങ്ങര മുഖ്യകാർമ്മികനായി. പ്രസുദേന്തി വാഴ്ചയും വിവിധ കുടുംബ യൂണിറ്റുകളിലേക്കുള്ള അമ്പ്, വള ആശീർവാദവും ഇതോടനുബന്ധിച്ച് നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.  ജെറോമി ജോസ്, ജോഷിമോഹൻ തരകൻ, ജോയ് തോമസ്, ജോസ് മേലിട്ട്, ജോബി വെള്ളറ, പിൻ്റോ നീളങ്കാവിൽ, ഡൊമിനി ചിരിയങ്ങണ്ടത് എന്നിവർ നേതൃത്വം നൽകി.

planet fashion

ഇന്ന് രാത്രി 10.45 ന് യൂണിറ്റുകളിൽ നിന്നുള്ള അമ്പ് വള പ്രദക്ഷിണം പള്ളിയിൽ സമാപിക്കും. നാളെ ഞായർ രാവിലെ 10 മണിക്കാണ് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന. പാവറട്ടി തീർഥകേന്ദ്രം അസിസ്റ്റൻ്റ് വികാരി ഫാദർ ഗോഡ്വിൻ കിഴക്കൂടൻ തിരുനാൾ സന്ദേശം നൽകും. രാവിലെ 6.15നും വൈകുന്നേരം 4നൂം വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വൈകുന്നേരം 5ന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേള.

Comments are closed.