mehandi new

ചാവക്കാട് മേഖലയില്‍ പനി പടരുന്നു

fairy tale

ചാവക്കാട് : ചാവക്കാട് മേഖലയില്‍ പനി പടരുന്നു. ഞായറാഴ്ച്ച നാനൂറോളം പേരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഭൂരിഭാഗം പനി ബാധിതരാണ്. സാധാരണയുള്ള വയറല്‍ ഫീവറാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച്ച എത്തിയ 799 പേരായിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ നാലുപേര്‍ മാത്രമാണ് പനിബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. തീരമേഖലയിലെ കടപ്പുറം, എടക്കഴിയൂര്‍, അണ്ടത്തോട് ആശുപത്രികളിലും പനി ബാധിച്ച് നിരവധി പേരെത്തിയിരുന്നു. ഇതിനു പുറമേ സ്വകാര്യ ആശുപത്രികളിലും നിരവധിപേര്‍ ചികിത്സതേടിയെത്തുന്നുണ്ട്.

Jan oushadi muthuvatur

Comments are closed.