mehandi new

ട്രാഫിക് ബ്ലോക്കിൽ ഇരിപ്പുറക്കാതെ ജോജു ജോർജ്ജ് ന്റെ പ്രകടനം ചാവക്കാട് ടൗണിലും

fairy tale

ചാവക്കാട് : ആഴ്ചകൾക്ക് മുൻപ് സിനിമാ നടൻ ജോജു ജോർജ്ജ് ചാവക്കാട് ടൗണിലും യാത്രക്കാരുമായി വാക്കേറ്റമുണ്ടാക്കി. ഇദ്ദേഹത്തിന് ഇത് സ്ഥിരംപരിപാടിയാണോ എന്നാണ് ചാവക്കാട് ടൗണിലെ കച്ചവടക്കാർ ചോദിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് ശക്തമായ മഴയിൽ ചാവക്കാട് നഗരത്തിൽ ഗതാഗത തടസ്സം നേരിട്ടപ്പോഴായിരുന്നു അത് വഴി വന്ന ജോജു വിന്റെ പ്രകടനം.

ട്രാഫിക് ബ്ലോക്കിനിടയിലൂടെ കടന്നു പോയ ബൈക്ക് യാത്രികനായ വിദ്യാർഥിയായിരുന്നു അന്നത്തെ ഇര.
വിദ്യാർത്ഥിയുടെ ബൈക്ക് ഒരു കാറിൽ ചെറുതായി തട്ടിയിരുന്നു. അതിനു പുറകിലുള്ള വാഹനത്തിൽ സഞ്ചരിച്ചിരുന്ന ജോജു വണ്ടിയിൽ നിന്നും ഇറങ്ങി വന്ന് വിദ്യാർഥിയുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
പ്രശ്നത്തിൽ ഇടപെട്ട പരിസരത്തെ കച്ചവടക്കാരുമായും ഇദ്ദേഹം കയർത്തു സംസാരിച്ചിരുന്നു.

ചാവക്കാട് മെയിൻ റോഡിലുള്ള നഗരസഭാ കെട്ടിടത്തിനു മുന്നിലായിരുന്നു സംഭവം.

ഇന്ധന വില വർധനവിനെതിരെ ഇന്ന് എറണാകുളത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പരിപാടിയോടാനുബന്ധിച്ചുണ്ടായ ട്രാഫിക് ബ്ലോക്കിൽ പെട്ട ജോജ്ജു ജോർജ് ന്റെ പ്രകടനം കണ്ടപ്പോഴാണ് ഇദ്ദേഹത്തിന് ഇത് സ്ഥിരംപരിപാടിയാണോ എന്ന് ചാവക്കാട്ടെ കച്ചവടക്കാരിൽ ചിലർ ചോദിക്കുന്നത്.

https://youtube.com/shorts/55DRtzoiyns?feature=share

planet fashion

Comments are closed.