പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം – മന്ത്രി കെ രാജന് ഇൻകാസ് നിവേദനം നൽകി


ചാവക്കാട് : തെക്കൻ പാലയൂരിൽ കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങി മരിച്ച വിദ്യാർഥികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി.
അപകടത്തിന് കാരണമായ ബണ്ടിനോട് ചേർന്ന് പുഴയിൽ കൃത്രിമമായി നിർമ്മിച്ച പത്താഴക്കുഴിയെ കുറിച്ച് അതാത് മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യമുന്നയിച്ചു.
തെക്കൻ പാലയൂർ പള്ളിറോട് സ്വദേശികളായ മാനയാപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16), ശണാദ് മകൻ വരുൺ (18), മങ്കെടത്ത് മുഹമ്മദ് മകൻ മുഹസിൻ (16) എന്നിവരാണ് കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങിമരിച്ചത്. മരിച്ചത്. ഇൻകാസ് പ്രവർത്തകർ ആയ സി.സാദിഖ് അലി, നവാസ് തെക്കും പുറം, സാദിഖ് പാലയൂർ എന്നിവർ ചേർന്നാണ് മരണ മടഞ്ഞ കുട്ടികളുടെ വീട് സന്ദർശിക്കാൻ എത്തിയ റവന്യു മന്ത്രി കെ രാജന് നിവേദനം നൽകിയത്.

Comments are closed.