സാമ്പത്തിക ബാധ്യത – ഗുരുവായൂരില്‍ വ്യാപാരി സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചു
ഗുരുവായൂർ: സാമ്പത്തിക ബാധ്യത ഗുരുവായൂരിൽ വ്യാപാരി സ്വന്തം സ്ഥാപനത്തിൽ തൂങ്ങിമരിച്ചു. തൈക്കാട് സ്വദേശി തരകന്‍ ജിജോ (44) ആണ് മരിച്ചത്. ഗുരുവായൂർ തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രിയിൽ തരകൻ ജിജോയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി ഏറേ നേരം കഴിഞ്ഞിട്ടും ജിജോയെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ അന്വേഷിച്ച് സ്ഥാപനത്തിൽ എത്തിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വീട്ടിലുണ്ടായിരുന്ന താക്കോൽ വരുത്തി തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഗുരുവായൂർ ആക്ട്സ് ആമ്പുലൻസ് പ്രവർത്തകരുടെ സഹായത്തോടെ
ഉടനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രമുഖ അരി, പലവൃജ്ഞന കമ്പനിയായ ഡബിൾ ഹോഴ്സിന്റെ ഗുരുവായൂരിലെ ഡിസ്ട്രിബ്യൂട്ടറായിരുന്നു ജിജോ. നൽകാനുള്ള പണത്തെ ചൊല്ലി കമ്പനിയധികൃതരുമായി കഴിഞ്ഞദിവസം വാക്കുതർക്കം ഉണ്ടായതായി പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് പോലീസ് കണ്ടെടുത്തതായി പറയുന്നു.
Comments are closed.