mehandi new

റെഡ് ലിസ്റ്റിൽ ഇടംപിടിച്ച കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു

fairy tale

ചാവക്കാട്:  കൊമ്പില്ലാ ഏഡി ചാവക്കാട് പുത്തൻകടപ്പുറം ബീച്ചില്‍ ചത്തടിഞ്ഞു.  ഐ .യു. സി. എൻ (International Union for Conservation of Nature) ന്റെ ജീവി സംരക്ഷിത പട്ടികയില്‍ ഇടം പിടിച്ച കൊമ്പില്ല ഏഡി, അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ട ജീവി വര്‍ഗ്ഗമാണ്. നിയൊ ഫോസീന ഫോക് നോയിഡ്സ് എന്നാണ് ശാസ്ത്ര നാമം.

planet fashion

ഏഡികളില്‍ മുതുകില്‍ കൊമ്പില്ലാത്ത ഏക ജീവിവര്‍ഗ്ഗമാണിവ. മീന്‍, കൂന്തൾ, ചെമ്മീന്‍ എന്നിവയാണ്   പ്രധാന ഭക്ഷണം. സാധാരണയായി കൂട്ടത്തോടെ കാണാറില്ല. ഇന്ത്യ, ചൈന, കൊറിയ എന്നീ കടല്‍ തീരത്താണ് ഇവയെ കാണാറുള്ളത്. ചാവക്കാട് തീരത്ത് വളരെ അപൂവമായി മാത്രമെ അടിഞ്ഞിട്ടുള്ളൂവെന്ന് പരിസ്ഥിതി ഫോട്ടൊഗ്രാഫറായ  സലിം ഐഫോക്കസ് പറഞ്ഞു. എട്ടു വർഷം മുൻപ് എടക്കഴിയൂരിൽ കൊമ്പില്ല ഏഡി (finless porpoise) ചത്തടിഞ്ഞിരുന്നു. ചാരനിറത്തോടു കൂടിയ ഇവ ഏകദേശം ഏഴര അടിയോളം വലുപ്പം വരും.  മുതുകില്‍ കൊമ്പില്ലാത്തതിനാല്‍ ഓള പരപ്പില്‍ ഇവയുടെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ കഴിയില്ല. കൊമ്പില്ലാത്തിടത്ത് കാണുന്ന പരുപരുത്തമുതുകില്‍ കുഞ്ഞുങ്ങളേയും വഹിച്ച കൊണ്ട് ഇവ യാത്ര ചെയ്യാറുണ്ട്.

ആഴം കുറഞ്ഞ തീരകടലിലും’ കണ്ടല്‍കാടുകളിലും മത്സ്യലഭ്യതയുള്ള അഴിമുഖങ്ങളിലും കണ്ടു വരുന്നു. ഇന്ത്യയിലെ സുന്ദര്‍ബന്‍ കണ്ടല്‍കാടുകളില്‍ ഇവയെ സംരക്ഷിച്ച് പോരുന്നു.

Ma care dec ad

Comments are closed.