mehandi banner desktop

ചരിത്രത്തിൽ ആദ്യം – ബുഖാറ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി

fairy tale

കടപ്പുറം :  ചരിത്രത്തിൽ ആദ്യമായി ബുഖാറ  തങ്ങന്മാരുടെ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി. ബുഖാറയിൽ തോപ്പിൽ നഈമാ ബീവിയാണ്‌ കടപ്പുറം പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.  കോയക്കുട്ടി തങ്ങളുടെയും മുസ്ലിംലീഗ്  നേതാവായിരുന്ന പരേതനായ ബി ടി എസ് പൂക്കോയതങ്ങളുടെ പുത്രി സെക്കീന ബീവിയുടേയും മകളാണ് ഒരുമനയൂർ നേഷനൻ സ്കൂളിലെ അദ്ധ്യാപകയായ നഈമ ബീവി.  കടപ്പുറം പഞ്ചായത്ത് പ്രഥമ പ്രിസിഡണ്ടും ലീഗ് നേതാവുമായ ബി കെ സി തങ്ങളുടെ സഹോദരി പുത്രി എന്ന പ്രത്യേകതയും നഈമ ബീവിക്കുണ്ട്. കടപ്പുറം പഞ്ചായത്ത് പന്ത്രാണ്ടാം വാർഡു പുതിയങ്ങാടിയിൽ നിന്നാണ് ബീവിയുടെ കന്നിയങ്കം.

planet fashion

Comments are closed.