ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി

അകലാട് : എക്സ്ട്രാ ഗ്രാസ്പിംഗ് പവർ കിഡ് വിഭാഗം റെക്കോഡിൽ ഇടം നേടി അകലാട് എം ഐ സി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി ലാസിൻ നൈനാർ. വെളിയങ്കോട് സ്വദേശി കിഴക്കേവളപ്പിൽ നൈനാർ, ഫസീല ദമ്പതികളുടെ മകനാണ് ലാസിൻ നൈനാർ. പുതിയ അദ്ധ്യയന വർഷത്തോടെ സ്കൂളിൽ ആരംഭിച്ച ഫൈൻഡ് ദ ജീനിയസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിലൂടെ പ്രത്യേകം പരിശീലനം നൽകിയാണ് വിദ്യർത്ഥി ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്. സ്കൂളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി പരിപോഷിപ്പിക്കുകയും ലോക നിലവാരമുള്ള അംഗീകാരങ്ങളിലേക്ക് എത്തിക്കുക എന്ന പദ്ധതിയാണ് ഫൈൻഡ് ദ ജീനിയസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം. ഇനിയും ഇത്തരം നേട്ടങ്ങളിലേക്ക് സ്കൂൾ വിദ്യാർത്ഥികളെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും പ്രിൻസിപ്പാൾ മുഹമ്മദ് മഅ്റൂഫ് വാഫി പറഞ്ഞു.

റെക്കോഡിൽ ഇടം നേടിയ വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു. എം ഐ സി വർക്കിംങ്ങ് പ്രസിഡണ്ട് ത്രീ സ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി പി.പി. ഹാഷിം, മാനേജർ കബീർ ഫൈസി, പ്രിൻസിപ്പാൾ മഅറൂഫ് വാഫി, വൈ. പ്രിൻസിപ്പാൾ ലീന, ട്രൈനർ ബിൻഷാ സുഹൈൽ, കമ്മിറ്റി അംഗം ബക്കർ, അലുംനി പ്രതിനിധി ഷാബിർ, ക്ലാസ് ടീച്ചർ സജിത എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Comments are closed.