mehandi new

കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190623_180722ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിനിടെ തെഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പുത്തൻകടപ്പുറം എ സി പടി കിഴക്ക് വശം താമസിക്കുന്ന ചിങ്ങ നാത്ത് റഹ് മത്തലി (58) ആണ് മരിച്ചത്. ഇന്ന് പുലർച്ച 4 മണിയോടെ ചേറ്റുവയിൽ കടലിൽ മത്സ്വബന്ധനത്തിന് പോയ റഹ്മത്തലി വള്ളത്തിൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
എടക്കഴിയൂർ സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ‘മാമ്പഴം, എന്ന വള്ളത്തിൽ വെച്ച് ബളാങ്ങാട് പടിഞ്ഞാറ് വെച്ചാണ് സംഭവം. 42 തൊഴിലാളികളുമായി മത്സ്യ ബന്ധനം നടത്തവെ വല കയറ്റുന്ന സമയം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഏങ്ങണ്ടിയൂർ എം ഐ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുനക്കകടവ് കോസ്റ്റൽ പോലീസിന്റെ നടപടിക് ശേഷം ബോഡി ചാവക്കാട് താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.
കബറടക്കം നാളെ പുതിയറ പള്ളി കബർ സ്ഥാനിൽ നടക്കും.
ഭാര്യ: കൗലത്ത്. മക്കൾ റഫീക്ക്, റഹീന. മരുമക്കൾ: റഹീം, രഹന.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.