മുനക്കകടവ് അഴിമുഖം കടലിൽ മത്‍സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു

മുനക്കകടവ് : ഹൃദയാഘാതം, മത്സ്യത്തൊഴിലാളി കടലിൽ മത്സ്യബന്ധനത്തിടെ മരിച്ചു. താനൂർ കോറമൺ കടപ്പുറം സ്വദേശി ജോക്കാമാടത്ത് ചെറിയബാവ മകൻ അഹമദ് കോയ (69)യാണ് മരിച്ചത്. . ഇന്ന് രാത്രി ഏഴരമണിയോടെയായിരുന്നു മരണം. മുനക്കകടവ് അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ അഹമദ് കോയക്ക് നെഞ്ചു വേദന കണ്ടതിനെ തുടർന്ന് കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചേറ്റുവ എം ഇ സ് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇവിടെ ഫ്രീസർ സൗകര്യം ഇല്ലാത്തതിനാൽ മുനക്കകടവ് കോസ്റ്റൽ പോലീസ് ഇടപെട്ട് മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.

Comments are closed.