ചേറ്റുവ പുഴയിൽ ചാടിയ സ്ത്രീയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി

ചേറ്റുവ : ചേറ്റുവ പുഴയിൽ ചാടിയ സ്ത്രീയെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നു രാവിലെ 11 മണിക്കാണ് ഇവർ ചേറ്റുവ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഈ സമയം പുഴയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസ്, ഗുരുവായൂർ ഫയർ ഫോഴ്സ് എന്നിവർ സ്ഥലത്തെത്തി. ബ്രൗൺ കളർ ചുരിദാർ ധരിച്ച 50 വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന മുടി ക്രോപ്പ് ചെയ്ത ഇവരെ വൈദ്യ പരിശോധനക്ക് ശേഷം ചാവക്കാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചോദ്യങ്ങൾക്കൊന്നും ഒരു പ്രതികരണവുമില്ലാതെ മിണ്ടാതെ ഇരിക്കുകയാണ് ഇവർ.


Comments are closed.