മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ചേറ്റുവ അഴിമുഖത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽ പെട്ടു രണ്ടുപേർക്ക് പരിക്കേറ്റു. പുത്തൻ കടപ്പുറം സ്വദേശി ആലിപ്പരി ഉണ്ണിമോന്റെ ഉടമസ്ഥതയിലുള്ള ഭഗവതി എന്ന വള്ളമാണ് അഴിമുഖത്തിന് പടിഞ്ഞാറ് വെച്ച് ശക്തിയായ തിരമാലയിൽ അപകടത്തിൽ പെട്ടത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ കൊല്ലം കരുനാഗ പ്പള്ളി സുരേഷ് കുമാർ (46), പുത്തൻകടപ്പുറം പണിക്കൻ സുബ്രഹ്‌മണ്യൻ (54) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ഇവരെ മുതുവട്ടൂർ രാജ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ സുരേഷ് കുമാറിന് വലത്കാലിന്റെ എല്ല് പൊട്ടുകയും, സുബ്രഹ്മണ്യന്റെ നെറ്റിത്തടം പൊട്ടുകയുംചെയ്തിട്ടുണ്ട്.
പരിക്ക് പറ്റിയവരെ മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി എം ഹനീഫ, നഗരസഭ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, മുൻചയർമാൻ എം ആർ രാധാകൃഷ്ണൻ, കെ.എം അലി എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
I
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.