തെങ്ങിൻ കുറ്റിയിലിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി – അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

കടപ്പുറം: മുനക്കകടവ് ഫിഷ് ലാൻറിങ് സെൻററിന് സമീപം മത്സ്യ ബന്ധനത്തിന് പോവുകയായിരുന്ന ബോട്ട് തെങ്ങിൻ കുറ്റിയിടിച്ച് മുങ്ങി. ഇന്ന് പുലർച്ചയോടെ യാണ് അപകടം. പൊന്നാനി കുട്ടുങ്ങാൻ്റകത്ത് അബ്ദുള്ളക്കുട്ടി എന്നവരുടെ ഉടമസ്ഥതയിലുള്ള ഭാരത് ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യതൊഴിലാളികൾ രക്ഷപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബോട്ട് ഉടമ പറഞ്ഞു.

Comments are closed.