mehandi banner desktop
Chavakkad online

സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം – മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ

Ft

മന്ദലാംകുന്ന് : മന്ദലാംകുന്ന് ബീച്ചിൽ മത്സ്യബന്ധന വള്ളങ്ങൾ നശിപ്പിച്ച നിലയിൽ.  മത്സ്യബന്ധനത്തിനു ശേഷം ഇന്നലെ കരയിൽ കയറ്റിവെച്ച മൂന്നു ഫൈബർ വള്ളങ്ങാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ ഇന്ന് അതിരാവിലെ കടലിൽ പോകാനായി എത്തിയപ്പോഴാണ് വള്ളങ്ങൾ അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്. മന്ദലാംകുന്ന് സ്വദേശികളായ ചെറുനമ്പി സുലൈമാൻ, ഹനീഫ, പടിഞ്ഞാറയിൽ മൊയ്‌ദ്ധീൻകോയ എന്നിവരുടെ  ചെറുവഞ്ചികളാണ് ഇന്നലെ രാത്രി ഇരുട്ടിന്റെ മറവിൽ നശിപ്പിച്ചത്. വടക്കേകാട് പോലീസിൽ പരാതിനൽകി. 

Jan oushadi

ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മന്നലാംകുന്ന് ബീച്ചിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമന്നുള്ളത് നാട്ടുകാരുടെ ഏറെകാലമായുള്ള ആവശ്യമാണ്.

Comments are closed.