mehandi new

സുനിൽ വധക്കേസിൽ തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം

fairy tale

ഗുരുവായൂർ: തെഴിയൂർ സുനിൽ വധക്കേസിൽ അന്യയമായി പ്രതിചേർക്കപ്പെടുകയും തെറ്റായി ശിക്ഷിക്കപ്പെടുകയും ചെയ്ത നിരപരാധികൾക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. 1994 ഡിസംബർ 4 ന് ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ ബിജെപി പ്രവർത്തകനായ സുനിൽ കൊല്ലപ്പെട്ട കേസിലാണ് നടപടി.  വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചവരെ പിന്നീട് ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ബിജി, റഫീഖ്, ഹരിദാസ്, ബാബുരാജ് എന്നിവരെയാണ് വെറുതെ വിട്ടത്. 

planet fashion

സുനിൽ വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിൽ പ്രതിചേർക്കപ്പെട്ട ബാബുരാജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയാണ് വഴിത്തിരിവായത്. 

കേസിൽ പുനരന്വേഷണത്തിന് ഹൈക്കോടത് ഉത്തരവിട്ടു. തുടരന്വേഷണത്തിൽ യഥാർത്ഥ പ്രതികളെ പോലീസ് പിടികൂടി. 2016 ൽ അധികാരത്തിലെത്തിയ എൽ ഡി എഫ് സർക്കാരാണ് പുനരന്വേഷണത്തിന് ഉത്തരവായത്. തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് പോലീസ് നഷ്ട പരിഹാരം നൽകണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. 

Macare 25 mar

Comments are closed.