പുന്നയൂർക്കുളത്ത് ഉദ്‌ഘാടത്തിനൊരുങ്ങി ഇരുനില സ്മാർട്ട് അംഗൻവാടികൾ
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പുന്നയൂർക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്തിന് കീഴിലെ ചമ്മന്നൂര്‍, പരൂര്‍, ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി എന്നീ അഞ്ചിടങ്ങളിലാണ് സ്മാർട്ട് അങ്കണവാടികൾ ഒരുങ്ങിയിരിക്കുന്നത്. ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ മാനസീകവും ശാരീരികവുമായ വളർച്ചയെ പരിപോഷിപ്പിക്കാൻ സഹായകമാവും വിധമാണ് കെട്ടിടങ്ങളുടെ രൂപ കല്പന. ഐ സി ഡി എസ് (Integrated Child Development Scheme ) ന്റെ കീഴിലാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ഇരുനിലകളിലായാണ് കെട്ടിടങ്ങള്‍ പണിതിട്ടുള്ളത്. അങ്കണവാടികളുടെ താഴത്തെ നിലയില്‍ വിശ്രമമുറി, ക്ലാസ്മുറി, ഡൈനിങ് ഹാള്‍, അടുക്കള, പൊതുശുചിമുറി, ശിശുസൗഹൃദ ശുചിമുറി എന്നിവയും രണ്ടാംനിലയില്‍ കുട്ടികള്‍ക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. ചുവരുകളില്‍ കുരുന്നുകളെ ആകര്‍ഷിക്കും വിധം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല
ഏഴാം വാര്‍ഡിലെ ചമ്മന്നൂര്‍, ഒമ്പതാം വാര്‍ഡിലെ പരൂര്‍ അങ്കണവാടികളുടെ ഉദ്ഘാടനം ഈ മാസം 24, 25 തിയതികളിലായി എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വ്വഹിക്കും. ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി അങ്കണവാടികളും വരും ദിവസങ്ങളിലായി നാടിനു സമർപ്പിക്കും.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.