പുന്നയിൽ പതാക ദിനവും നബിദിനാഘോഷ വിളംബര റാലിയും നടത്തി

ചാവക്കാട് : പുന്ന മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 വരെ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ പുന്ന സെന്ററിലെ കൊടിമരത്തിൽ പുന്ന മഹല്ല് വൈസ് പ്രസിഡന്റ് എ വി കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. ദഫ് അകമ്പടിയോടെ നൂറാനിയ്യ മദ്രസ വിദ്യർഥികളുടെ റാലിയുമുണ്ടായി. മഹല്ല് പ്രസിഡന്റ് കെ സലീം ഹാജി, മഹല്ല് സെക്രട്ടറി വി പി ബഷീർ, എ അലി ഹാജി, ഖത്തീബ് നൗഷാദ് സഖാഫി, ജാബിർ അഹ്സനി, സദർ ഉസ്താദ് ഹമീദ് ലത്തീഫ്, ഹുസൈൻ തങ്ങൾ, റസാഖ് ഉസ്താദ്, എ വി അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

Comments are closed.