മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നും കൊടിയെത്തി – ഇരട്ടപ്പുഴ മുഹിയുദ്ധീൻ മസ്ജിദിൽ ആണ്ട് റാത്തീബിന് തുടക്കമായി

ബ്ലാങ്ങാട് : ഇരട്ടപ്പുഴ മുഹ് യിദീൻ ജുമാ മസ്ജിദിൽ ആണ്ട് റാത്തീബിനു കോടിയേറി. ഇരട്ടപ്പുഴ സ്വദേശിയായ മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നാണ് കൊടി എഴുന്നള്ളിച്ചത്. 50 വർഷത്തോളം ആയി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിൽ നിന്നാണ് ആണ്ടു റാതീബ് കൊടിയേറ്റത്തിനുള്ള കൊടി എഴുന്നള്ളിക്കാറുള്ളത്.

ഇന്നും നാളെയുമായാണ് ( തിങ്കൾ, ചൊവ്വ ) ആണ്ടു റാതീബ് നടക്കുന്നത്. ഉസ്താദ് സാദിഖ് അഹ്സനി പള്ളി കമ്മറ്റി പ്രസിഡന്റ് വി കെ സൈനുദ്ദീൻ, സെക്രട്ടറി അഷറഫ്, ട്രഷറർ മുഹമ്മദുണ്ണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നാളെ അന്നദാനം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.