mehandi banner desktop

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവത്തിന് കൊടികയറി

fairy tale

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രതയോടെ മകരചൊവ്വ മഹോത്സവത്തിന് ഭഗവതി നാമാലാപന നിറവിൽ ഭഗവതിക്ക് തിരുമുമ്പിൽ ശംഖ് നാദ അകമ്പടിയോടെ ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് കൊടിയേറ്റ കർമ്മം നിർവഹിച്ചു. താഴ്ത്തെ കാവിലും കൊടിയേറ്റം നടന്നു. ക്ഷേത്രത്തിൽ അത്താഴ പൂജക്ക് ശേഷം പാട്ടു പന്തലിൽ “പാല കൊമ്പിടി” ആഘോഷവുമായി നടന്ന ഏകപാനക്കും സമാരംഭം കുറിച്ചാണ് മഹോത്സവത്തിന് കൂറയിട്ട് കൊടിയേറ്റം നടന്നത്. ചൊവ്വാഴ്ച്ച ജനു 6 ന് ജനുവരി 20 മകരചൊവ്വ ദിനം വരെ 15 ദിവസം നീണ്ട് നിൽക്കുന്ന ദേശപ്പറക്ക് തുടക്കമാകും.

planet fashion

കൊടിയേറ്റകർമ്മ ചടങ്ങിന് പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ശിവൻകണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി, ഹരി വടക്കൂട്ട്, ഉണ്ണി കാഞ്ഞുള്ളി എന്നിവർ നേതൃത്വം നൽകി.

Comments are closed.