mehandi new

വൈറ്റ് ഗാർഡ് കോവിഡ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു

fairy tale

പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ കോവിഡ് സർവ്വീസ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.

planet fashion

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പുന്നയൂർ പഞ്ചായത്ത് നിവാസികൾക്ക് വീടുകൾ സാനിറ്റൈസ് ചെയ്യൽ, കോവിഡ് ടെസ്റ്റിനും ആശുപത്രി ആവശ്യങ്ങൾക്കും സൗജന്യ യാത്ര, വാക്സിൻ രജിസ്‌ട്രേഷൻ, മെഡിസിൻ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിക്കൽ തുടങ്ങിയ സേവനങ്ങൾക്കാണ് തുടക്കമായത്.

എടക്കഴിയൂർ ലീഗ് ഓഫീസിന് മുന്നിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം കുഞ്ഞുമുഹമ്മദ്, ട്രഷറർ സി മുഹമ്മദലി, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കബീർ ഫൈസി അകലാട്, വൈറ്റ് ഗാർഡ്‌ ക്യാപ്റ്റൻ കെ.എം മുൻഫീഖ്, അനസ് കുഴിങ്ങര എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.