mehandi new

കടൽ ക്ഷോഭം – ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി

fairy tale

കടപ്പുറം: കടൽ ക്ഷോഭം മൂലം നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശം ഇറിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി. കടൽഭിത്തി നിർമ്മിക്കുന്നതിന് പുതിയ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.
തൊട്ടാപ്പ് മുതൽ അഴിമുഖം വരെ ഭിത്തികൾ തകർന്ന തീരദേശ വാർഡുകളിലാണ് പുനർ നിർമ്മാണത്തിന് വേണ്ടി പ്രൊപ്പോസൽ സമർപ്പിക്കുന്നത്.

Mss conference ad poster

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപി മൻസൂറലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശുഭ ജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, ബോഷി ചാണ ശ്ശേരി, അബ്ദുൽ ഗഫൂർ, ടീ ആർ ഇബ്രാഹിം, തൗഫീഖ് പി എച്ച്, ഇറിഗേഷൻ
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശരൺ, അസിസ്റ്റൻറ് എൻജിനീയർ അനിൽ എന്നിവർ സന്ദർശിച്ചു.

കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരമായിരുന്നു ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ സന്ദർശനം.

planet fashion

Comments are closed.