Header

ഫ്ലോട്ടിങ് ബ്രിഡ്ജ് രണ്ടായി വേർപ്പെട്ടു – സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അഴിച്ചു വെച്ചെന്ന് ബി ബി സി

ചാവക്കാട് : അതിശക്തമായ വേലിയേറ്റത്തിൽ ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ലോക്ക്‌ വേർപ്പെട്ട് രണ്ടായി വേർപ്പെട്ടു. ഇതേ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ച് കരക്ക്‌ കയറ്റി. ഇന്ന് രാത്രിയോടെ വീണ്ടും വേലിയേറ്റം ശക്തമാകുമെന്ന് അഴീക്കോട്‌ കോസ്റ്റൽ പോലീസിൽ നിന്നും വിവരം ലഭിച്ചതായി ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പുകാരായ ബി ബി സി പ്രവർത്തകർ പറഞ്ഞു.

ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നതായി സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ബി ബി സി ടൂറിസം കമ്പനി വക്താക്കൾ വിശദീകരണവുമായി രംഗത്ത് വന്നത്. കടലേറ്റവും കടൽ ക്ഷോഭവും ശക്തമാകുമ്പോൾ പരസ്പരം ലോക്ക് ചെയ്ത് ഘടിപ്പിച്ച ഫ്ലോട്ടിങ് പോണ്ടൂൺസ് ലോക്കുകളിൽ നിന്ന് വെർപ്പെടും. അങ്ങിനെ സംഭവിക്കുമ്പോൾ നിയന്ത്രണം സാധ്യമകാതെ വരുന്നത് കൊണ്ടാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ച് കരക്ക്‌ കയറ്റിയത്.

എന്നാൽ ഉച്ചക്ക് രണ്ടുമണിയോടെ ഫ്ലോട്ടിങ് ബ്രിഡ്ജ് ലോക്ക് വേർപെട്ട് രണ്ടായി വേർപ്പെട്ട സമയം വിനോദ സഞ്ചാരികൾ ആരും പാലത്തിൽ ഇല്ലായിരുന്നത് രക്ഷയായി. അത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കാൻ തക്ക പരിശീലനം ലഭിച്ച ജീവനക്കാരും സുരക്ഷാ സംവിധാനങ്ങളും ഫ്ലോട്ടിങ് ബ്രിഡ്ജിൽ ഉണ്ടെന്നും നടത്തിപ്പുകാർ പറഞ്ഞു.

thahani steels

Comments are closed.