mehandi new

ഫുട്ബോൾ ആവേശം – കുമാർ സൂപ്പർ ലീഗ് സമാപിച്ചു

fairy tale

തിരുവത്ര : കുമാർ എ യു പി സ്കൂളിൽ നടന്ന കുമാർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം സമാപിച്ചു. വിവിധ വിഭാഗങ്ങളിലെ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ 6 ബിയും 5സിയും ജേതാക്കളായി. സന്തോഷ് ട്രോഫി താരം പി. ടി. സോമി ഉദ്ഘാടനം നിർവഹിച്ചു. ഇത്തരത്തിലുള്ള മത്സരങ്ങൾ കുട്ടികളുടെ ഉയർന്ന നിലവാരത്തിനും കായിക മികവിൻ്റെ വളർച്ചയിലും നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ പ്രധാൻ കിക്ക് ഓഫ് നടത്തി ലീഗിന് തുടക്കം കുറിച്ചു. സ്കൂൾ എച്ച് എം റീന തോമസ് അധ്യക്ഷത വഹിച്ചു.

planet fashion


പിടിഎ പ്രസിഡന്റ് റസീന, വൈസ് പ്രസിഡന്റ് അസീസ് മാടമ്പി, പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി പ്രവീൺ, എസ് ആർ ജി കൺവീനർ സ്മിന ടീച്ചർ, ശ്രീവത്സൻ മാഷ്, ഷീല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരായ ശ്രീകുമാർ, സൈനബ, സൽമാനുൽ ഫാരിസീ, നിതിൻ, സോബി, ദീപക് എന്നിവർ നേതൃത്വം നൽകി.

Comments are closed.