mehandi new

വിഷൻ 2021-2026 തലചായ്ക്കാൻ ഒരു കൂര – സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് വീടൊരുങ്ങുന്നു

fairy tale


planet fashion

ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  2021-2026 സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ മണത്തല ഗവ: ഹയർസെക്കൻഡറി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് വേണ്ടി നിർമ്മിക്കുന്ന വീടിൻറെ തറക്കല്ലിടൽ ചടങ്ങ്  ചാവക്കാട് മുൻസിപ്പൽ വൈസ് ചെയർമാൻ കെ കെ മുബാറക്ക് നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഫൈസൽ കാനാംപുള്ളി, എ ഇ ഓ  ടി ബി രത്നകുമാരി, സ്കൗട്ട് ജില്ലാ സെക്രട്ടറി ബിനോയ് ടി മോഹൻ, അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ അനിത സി മാത്യു, എൽ എ സെക്രട്ടറി ഡിന ഡാനിയൽ, പി ടി എ  പ്രസിഡൻറ് അബ്ദുൽ കലാം, മണത്തല മഹല്ല് ഖത്തീബ് ഡോ: അബ്ദുൽ ലത്തീഫ് ദാരിമി, എ ഡി സാജു മാസ്റ്റർ, ജയരാജ് മാസ്റ്റർ, പ്രിൻസിപ്പാൾ മറിയക്കുട്ടി, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
 
തറക്കല്ലിടൽ വേളയിൽ റിട്ടയേർഡ് പ്രധാന അധ്യാപകനും, മുൻ കബ് മാസ്റ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മികച്ച ജൈവകർഷകനുമായ എ കെ സലിംകുമാർ മാസ്റ്റർ പതിനായിരം രൂപയുടെ ചെക്ക്  സ്കൗട്ട് സ്റ്റേറ്റ് അസിസ്റ്റൻറ് കമ്മീഷണർ അനിത സി മാത്യുവിന്ന് കൈമാറി. ഷൈജാ  ചാക്കോ നന്ദി പറഞ്ഞു.

Jan oushadi muthuvatur

Comments are closed.