mehandi new

പ്രവാസികൾക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതൽ – തൃശൂരിൽ 18ന്

fairy tale

നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി 6 മുതൽ 18 വരെ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുളള ഒൻപതു ജില്ലകളിലെ പ്രവാസി സംരംഭകർക്ക് ബിസ്സിനസ്സ് ആശയങ്ങൾ സംബന്ധിച്ച അവബോധം നൽകുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18-ന് തൃശ്ശൂർ ജില്ലയിലുമാണ് പരിശീലനം.

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റീട്ടെൻഡ് എമിഗ്രന്റ് (NDPREM) പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം, സർവീസ് മേഖല, നിർമാണ യൂണിറ്റുകൾ, ബിസിനസ് മേഖല എന്നിവയിലേക്കാണ് പരിശീലനം നൽകുന്നത്. സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുളള പ്രവാസികൾ സിഎംഡി-യുടെ 0471-2329738, 8078249505 എന്ന നമ്പരിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോർക്ക റൂട്ട്സ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി. പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

എൻ.ഡി.പി.ആർ.ഇ.എം പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകൾ വഴി ലഭ്യമാണ്. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റിൽ (www.norkaroots.org/ndprem) ലഭ്യമാണ്. വിശദവിവിരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Meem travels

Comments are closed.