സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി

ചാവക്കാട് : അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചാവക്കാട് മുനിസിപ്പാലിറ്റിയും ഹെല്പ് ഏജ് ഇന്ത്യയും ഏഷ്യാനെറ്റും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തുടങ്ങി. ചാവക്കാട് നഗരസഭാ 7, 8, 9, വാർഡുകളിലുള്ളവർക്കാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.

മുക്തി ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിൽ ആരംഭിച്ച ക്യാമ്പ് ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് കൗൺസിലർ മഞ്ജു സുശീൽ സ്വാഗതം പറഞ്ഞു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ക്യാമ്പ് ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ എത്തുന്നവർ വാർഡ് നമ്പറും വീട്ടു നമ്പറും കരുതണം.

Comments are closed.