ചാവക്കാട്: ഇരട്ടപ്പുഴ മഹാത്മ കലാകായിക സാംസ്‌കാരിക വേദിയിടേയും, അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.  കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് അദ്ധ്യക്ഷത വഹിച്ചു, ക്യാമ്പില്‍ 200 ലധികം പേര്‍ പങ്കെടുത്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി മുസ്താഖ് അലി, വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷംസിയ തൗഫീഖ്, എം.കെ ഷണ്മുഖന്‍, മഹാത്മ സെക്രട്ടറി എ വി മുസ്വദ്ധിക്, പ്രസിഡന്റ് എ എച്ച് ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.