mehandi banner desktop
Chavakkad online

നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്,  പെൻഷൻ വിതരണം

Ft

ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള സൗജന്യ മരുന്ന്,  പെൻഷൻ വിതരണം ചെയ്തു.  ചാവക്കാട് എം.എസ്.എസ് കൾച്ചറൽ കോപ്ലക്‌സിൽ വെച്ച് നടന്ന ചടങ്ങിൽ  റൂറൽ ബാങ്ക് പ്രസിഡണ്ടും, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.നഗരസഭ കൗൺസിലർ ആസിഫ് പാലയൂർ, മുബാറക്ക് ഇമ്പാർക്ക്, എം.പി. ബഷീർ, ജമാൽ താമരത്ത്, പി. കെ. സൈതാലിക്കുട്ടി, എം. എ. മൊയ്തീൻഷ, അബ്‌ദുറഹിമാൻ കുഞ്ഞി എന്നിവർ സംസാരിച്ചു. സെക്രട്ടറി എ വി മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ടി വി അഷ്‌റഫ് നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.