mehandi banner desktop
Chavakkad online

മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിച്ചു

Ft

മന്ദലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ അഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന പ്രവർത്തകർ, നാട്ടിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡണ്ട് ഷർബനൂസ് പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.കെ. ഹസ്സൻ, ഒന്നാം വാർഡ് മെമ്പർ ടി.എ. ഐഷ, 22-ാം വാർഡ് മെമ്പർ സലീംകുന്നംബത്ത്, മുൻ വാർഡ് മെമ്പർ അസീസ് മന്ദാലാംകുന്ന്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. കെ. ഷുക്കൂർ, വാർഡ് പ്രസിഡണ്ട് കെ.കെ. അക്ബർ, നൗഷാദ് കോലയിൽ, ടി എം ഉമ്മർ, റസാഖ് തേച്ചൻപുരക്കൽ, കെ ബി ഇസ്മായിൽ, ഹാഷിം കോൽക്കാരൻ എന്നിവർ പ്രസംഗിച്ചു. സുഹൈൽ പടിഞ്ഞാറയിൽ, ജുനൈദ്, സൽമാൻ ഫാരിസ്, റോഷൻ ഹിഫസത്, എന്നിവർ നേതൃത്വം നൽകി.രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ സെക്രട്ടറി മഹ്ഷൂക്ക് തട്ടിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് നൂറുമുഹമ്മദ് മന്ദാലാംകുന്ന് നന്ദിയും രേഖപ്പെടുത്തി.

Jan oushadi

Comments are closed.