mehandi new

എണ്ണ വില വർദ്ധന -തീവെട്ടി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

 

ചാവക്കാട് : എണ്ണ വിലയുടെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. കൊറോണ ഭീതിയിൽ രാജ്യം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ എണ്ണ വിലയുടെ പേരിൽ കേന്ദ്ര സർക്കാർ നടത്തുന്ന തീവെട്ടി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. ഗുരുവായൂർ കിഴക്കേ നടയിൽ ചിൽഡ്രൻസ് പാർക്കിന് മുൻവശത്ത് കാലത്ത് 11 മണി മുതൽ 11:05 വരെ വാഹനങ്ങൾ നിർത്തിയിട്ടാണ് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലും അനിവാര്യമായ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി എച്ച്.എം.നൗഫൽ, നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, വൈസ് പ്രസിഡന്റ് മുനാഷ് പുന്നയൂർ, ജന.സെക്രട്ടറിമാരായ ഷാനാജ് പി.കെ, നിസാമുദ്ധീൻ, എ.കെ ഷൈമിൽ, നേതാക്കളായ കെ.വി സത്താർ, അക്ബർ ചേറ്റുവ, അനീഷ് പാലയൂർ, അഷറഫ് ഹൈദരാലി, വി.കെ സുജിത്, തബ്ഷീർ മഴുവഞ്ചേരി, രഞ്ജിത്ത് പാലിയത്ത്, കെ.യു.മുസ്താക്ക്, നിസാം ആലുങ്ങൽ, നവാസ് തെക്കുംപുറം, സി.എസ് സൂരജ്, പി.ആർ.പ്രകാശൻ, മിഥുൻ ചാക്കോ, നജീബ് അകലാട്, ഷാരൂഖ് ഖാൻ, നിഷാദ് എടക്കഴിയൂർ എന്നിവർ നേതൃത്വം നൽകി.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.