mehandi new

പ്രതിബദ്ധത നിറവേറ്റാം ബാലവേല അവസാനിപ്പിക്കാം – ലോക ബാലവേല വിരുദ്ധദിനം ആചരിച്ചു

fairy tale

തിരുവത്ര: പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യു പി സ്കൂളിൽ ലോക ബാലവേല വിരുദ്ധദിനം ആചരിച്ചു. നമ്മുടെ പ്രതിബദ്ധത നിറവേറ്റാം ബാലവേല അവസാനിപ്പിക്കാം എന്ന സന്ദേശവുമായി സ്‌പെഷ്യൽ അസെംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ലീഡർ ഉമ്മുൽ ഹയ ദിനാചരണ സന്ദേശം നൽകി. ഹിറ്റ്ലറുടെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ജൂത ബാലൻ ആൻഫ്രാങ്കിന്റെ ജന്മദിനമായ ജൂൺ 12 നാണ് ബാലവേല വിരുദ്ധദിനം ആചരിക്കുന്നത്. ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി മിറാഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പോസ്റ്റർ പ്രദർശനവും ഉണ്ടായി.

planet fashion

ബാലവേലയിലൂടെ ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം  അടുത്തുള്ള പോലീസ്  സ്റ്റേഷനിലോ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സ്കൂൾ അധികാരികൾ എന്നിവരെ അറീക്കാൻ 6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ചുമതല നൽകി. 

Ma care dec ad

Comments are closed.