ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു

ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടത്തി. ഗുരുവായൂർ ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ വിജയൻ ശിലാഫലകം അനാച്ഛാദനം ചെയ്ത് സമർപ്പണം നിർവഹിച്ചു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്കിൽ ദീപം പകർന്നു.
പ്രതിമയുടെ മസ്തകത്തിൽ കളഭം ചാർത്തി, കഴുത്തിൽ നെയിം പ്ലേറ്റ് അണിയിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ തുടങ്ങി നിരവധി പേർ സമർപ്പണ ചടങ്ങിൽ പങ്കാളികളായി.
വിഖ്യാത ശിൽപി എളവള്ളി നന്ദന്റെ നേതൃത്വത്തിൽ മൂന്നര മാസം കൊണ്ടാണ് പഴയ പ്രതിമയുടെ ഏറിയ ഭാഗവും പൊളിച്ചു മാറ്റി പുതിയത് നിർമിച്ചത്. 1976 ഡിസംബർ രണ്ടിന് ഏകാദശി നാളിലാണ് ഗുരുവായൂർ കേശവൻ ചരിഞ്ഞത്. അതേ സ്ഥലത്ത് 1982 നവംബർ 23ന് കേശവന്റെ പ്രതിമ അനാഛാദനം ചെയ്തു.
ഈ പ്രതിമയ്ക്കു കേടുപാടു സംഭവിച്ചതിനെ തുടർന്ന് 2022ൽ പ്രതിമ നവീകരിച്ചു. നവീകരിച്ച പ്രതിമ വികലമാണെന്ന് വലിയ ആക്ഷേപമായി. ഇതോടെയാണ് ദേവസ്വം പ്രതിമ പുതുക്കാൻ വീണ്ടും തീരുമാനിച്ചത്.
എളവള്ളി നന്ദനോടൊപ്പം വിനീത് കണ്ണൻ, രാജേഷ്, ശ്രീരാഗ്, അരുൺ, നവ്യ നന്ദകുമാർ, സാഗർ, രഞ്ജിത്ത്, ജോഷി, സുഭാഷ്, ബാബു, സുരേഷ് എന്നീ കലാകാരന്മാർ പ്രതിമാ നിർമാണത്തിൽ പങ്കാളിയായി. നവീകരണത്തിന് ചെലവായ 10 ലക്ഷം രൂപ തൃത്താല കൃഷ്ണാമൃദത്തിൽ മണികണ്ഠൻ നായർ വഴിപാടായി നൽകി. പ്രതിമ നിർമ്മാണത്തിന് നേതൃത്വം നൽകിയവരെയും വഴിപാടുകാരെയും ദേവസ്വം ഉപഹാരം നൽകി ആദരിച്ചു.

Comments are closed.