mehandi new

കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് മര്‍ദനം – ഗൃഹനാഥന്‍ ആശുപത്രിയില്‍

fairy tale

ചാവക്കാട്: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം താമസിക്കുന്ന പേലി വീട്ടില്‍ അറുമുഖന്‍ (46) നാണ് മര്‍ദ്ധനമേറ്റത്. ചെമ്മീന്‍കെട്ടിനടുത്ത് നടക്കുന്ന വ്യാപകമായ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് 40 ഓളം വീട്ടുകാര്‍ ഒപ്പിട്ട പരാതി മാസങ്ങള്‍ക്കു മുമ്പ് കൊടുത്തിരുന്നു. പരാതി കൊടുക്കുന്നതിന് മുന്‍പന്തിയില്‍ അറുമുഖനും ഉണ്ടായിരുന്നു.
വീടിനടുത്തുള്ള വീവാഹ വീട് സന്ദര്‍ശിച്ച് തിരിച്ച് ചെമ്മീന്‍കെട്ട് റോഡിലേക്കു പോകുമ്പോഴാണ് അയല്‍വാസി തന്നെ ക്രൂരമായി മര്‍ദ്ധിചെതെന്ന് അറുമുഖന്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

Macare 25 mar

Comments are closed.