mehandi new

മാലിന്യ രഹിത നഗരം – ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വേണ്ടിയുള്ള
സ്വച്ഛോത്സവ് 2023 കാമ്പെയ്‌നിന്റെ ഭാഗമായി ചാവക്കാട് നഗരസഭ സ്വച്ഛ് മശാൽ മാർച്ച്‌ സംഘടിപ്പിച്ചു.
മാലിന്യ രഹിത നഗരം എന്ന ആശയത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന് 2023 മാർച്ച് 28 മുതൽ 31 വരെയുള്ള ക്യാമ്പായിന്റെ ഭാഗമായാണ് മശാൽ മാർച്ച്‌ സംഘടിപ്പിക്കുന്നത്.
നഗരം മാലിന്യ രഹിതമാക്കുക, മാലിന്യം ഉറവിടത്തിൽ സംസ്കരിക്കുക എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് മശാൽ മാർച്ച് ലക്ഷ്യമിടുന്നത്.

മാർച്ച്‌ 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തോട് അനുബന്ധിച്ച് നടന്ന വനിതകളുടെ മാർച്ച്‌ നഗരസഭ അംഗണത്തിൽ ഗുരുവായൂര്‍ എം.എല്‍.എ എന്‍ കെ അക്ബര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ചാവക്കാട് നഗരസഭ പ്രദേശത്തെ നൂറു ശതമാനം മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തില്‍ എത്തിക്കുവാനായി ഈ മേഖലയില്‍ നേതൃത്വം കൊടുക്കുന്ന വനിതകളെ കണ്ടെത്തി അവരുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.

നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, പി. എസ്. അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗണ്‍സിലര്‍മാരായ എം. ആർ. രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി, സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ്‌ എന്നിവർ ആശംസകളറിയിച്ചു. നഗരസഭ കൗൺസിലർമാർ, ക്ലീന്‍ സിറ്റി മാനേജര്‍ ജെയിംസ്. എസ്. പി, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജലീല്‍. എം, ആസിയ. സി. എം, മെമ്പർ സെക്രട്ടറി ലളിത സി. എൻ, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ ശംഭു. എസ്. ജെ, ദിനേഷ്. കെ. ബി, ഹരിതകര്‍മ്മസേന അംഗങ്ങള്‍, പ്രഭാതശ്രീ, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കാളികളായി. നഗരസഭ ഓഫീസിന് മുന്‍വശത്തു നിന്ന് തുടങ്ങിയ മാര്‍ച്ച് നഗരം ചുറ്റി കൂട്ടുങ്ങല്‍ ചത്വരത്തിൽ അവസാനിച്ചു.

Royal footwear

Comments are closed.