mehandi banner desktop
Chavakkad online

മാലിന്യ മുക്ത നവ കേരളം; ജനകീയ ക്യാമ്പയിന് ചാവക്കാട് തുടക്കമായി

Ft

ചാവക്കാട് : മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്റെ   നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് നിർവഹിച്ചു. കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത  ലക്ഷ്യം കൈവരിക്കുന്നതിനായാണ് നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ  മാലിന്യമുക്ത കേരളം ജനകീയ കാമ്പയിൻ ആരംഭം കുറിച്ചിട്ടുള്ളത്. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം  സ്വാഗതമാശംസിച്ചു.   

Jan oushadi

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ   പ്രസന്ന രണദിവെ, പൊതുമരാത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർ  ഫൈസൽ കാനാമ്പുള്ളി,  വ്യാപാരി വ്യവസായി പ്രതിനിധി  സേതുമാധവൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നഗരസഭ യൂത്ത് കോഡിനേറ്റർ  ജാബിർ കെ യു പ്രതിജ്ഞ ചൊല്ലി. 

തുടർന്ന് നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ  ഷമീർ എം, നഗരസഭ കൗൺസിലർമാർ, വ്യാപാരി വ്യവസായ പ്രതിനിധികൾ, നഗരസഭ ജീവനക്കാർ, ഹരിതകർമ്മ സേന അംഗങ്ങൾ, എം ആർ ആർ എം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്‌സ് എന്നിവരും ചേർന്ന്  ചാവക്കാട് ടൗൺ പരിസരത്ത് ജനകീയ ശുചീകരണ യജ്ഞം  നടത്തി. 

Comments are closed.