mehandi new

സമാഗമത്തിന് പത്തരമാറ്റ് – ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ 96-98 ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ ശ്രദ്ദേയമായി

fairy tale

ഗുരുവായൂർ : ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജലെ 1996 -98 പ്രീഡിഗ്രി  ബാച്ച് വിദ്യാർത്ഥികൾ  കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.  പ്രിൻസിപ്പൽ ഡോ: പി.എസ്. വിജോയ് ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ ഡോ. പി. ശങ്കരനാരായണൻ മുഖ്യാതിഥിയായി. സിനിമ കൊറിയോഗ്രാഫിയിൽ സംസ്ഥാന അവാർഡ് ജേതാവ് അരുൺ ലാലിനെ ഡോ.  പി. എസ്. വിജോയ്, ഡോ. പി. ശങ്കരനാരായണൻ എന്നിവർ ചേർന്ന് ആദരിച്ചു. അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  കെ.ടി.ജയകൃഷ്ണൻ സ്വാഗതവും, കെ. ശ്രീരാജ് നന്ദിയും പറഞ്ഞു. തുടർന്ന് സ്‌റ്റേജ്,  ടി വി ഷോ പെർഫോമർ  ഷാബിർ ഗുരുവായൂരിൻ്റെ നേതൃത്യത്തിലുള്ള ഗാനമേളയും അരങ്ങേറി. ജിജേഷ് വേലൂർ, മിജി ഷാജി, കെ.അജയ് കുമാർ, ഫിനോജ് കുളങ്ങര, സിമി അജിത് എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.

Comments are closed.