mehandi new

സ്വർണ്ണക്കടത്ത് – യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

fairy tale

ചാവക്കാട് : ഗൾഫിൽ നിന്നും കടത്തികൊണ്ടു വന്ന സ്വർണ്ണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തു. അകലാട് സ്വദേശികളായ പറയംപറമ്പിൽ വീട്ടിൽ മുഹമ്മദ് സഫ‌്വാൻ (30),  മൊയ്ദീൻ പളളി കുരിക്കളകത്ത് വീട്ടിൽ ഷെഹീൻ (29),  മൂന്നൈനി കുന്നമ്പത്ത് വീട്ടിൽ ആഷിഫ് ഫഹ്സാൻ (25),  അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയിൽ വീട്ടിൽ നദീം ഖാൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്‌ത്. ഒളിവിൽ കഴിഞ്ഞിരുന്ന ഗുരുവായൂരിലെ ലോഡ്‌ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

planet fashion

എടക്കഴിയൂർ മഞ്ചറമ്പത്ത് വീട്ടിൽ അലി മകൻ ഷനൂപിനെയാണ് പ്രതികൾ രണ്ടു ദിവസത്തോളം തടങ്കലിൽ വെച്ച് മർദ്ധിച്ചത്. എടക്കഴിയൂരുളള വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഗുരുവായൂർ കിഴക്കെ നടയിലുളള ലോഡ്ജിൽ വെച്ചും വാടാനപ്പിളളി ബീച്ചിൽ വെച്ചും മർദ്ദിച്ചെന്നാണ് കേസ്. 

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Comments are closed.