mehandi banner desktop

പാലയൂർ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിസാന്ദ്രമായി ആചരിച്ചു

fairy tale

പാലയൂർ: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി പാലയൂർ സെന്റ്.തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പീഡാനുഭവ വെള്ളി ഭക്തിനിർഭരമായി ആചരിച്ചു. ദുഃഖവെള്ളി ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഏറ്റവും ഗൗരവമേറിയ ദിനമാണ്. യേശുക്രിസ്തു മനുഷ്യരാശിയുടെ പാപങ്ങൾക്കായി കുരിശിൽ മരിച്ച ദിവസത്തിന്റെ ഓർമ്മയാണ് ഈ ദിവസം ആചരിക്കുന്നത്. ഈ ദിവസം ക്രൈസ്തവർ ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിച്ച് ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾ ധ്യാനിക്കുന്നു.രാവിലെ 7 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളിൽ ദുഃഖവെള്ളി തിരുക്കർമങ്ങൾക്ക് അസി. വികാരി ഫാ. നിതിൻ താഴത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഫാ അഗസ്റ്റിൻ കുളപ്പുറം വചന സന്ദേശം നൽകി. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ സഹ കാർമികത്വം നൽകി. തുടർന്ന് വിവിധ ഭക്ത സംഘടനകൾ കുടുംബ കൂട്ടായ്മകൾ എന്നിവ നേതൃത്വത്തിൽ പുത്തൻപാന പാരായണം നടത്തി.വൈകുന്നേരം 4 മണിക്ക് യേശുവിന്റെ കാൽവരിയിലേക്കുള്ള യാത്രയെ അനുസ്മരിപ്പിച്ചു ചാവക്കാട് നഗരത്തിലേക്ക് വിലാപയാത്ര നടത്തി. തുടർന്ന് റവ. ഫാ. അൻവിൻ ചിറ്റിലപ്പിള്ളി പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് വിശ്വാസികൾക്ക് വിശുദ്ധ കുരിശിന്റെ ആശീർവാദവും നൽകി. തുടർന്ന് കെ സി വൈ പലയൂരിന്റെ നേതൃത്വത്തിൽ നടക്കുന്ന മാർക്കസ് എന്ന പീഢാനുഭവ നാടകവും ഉണ്ടായിരിക്കും. നൂറുകണക്കിന് വിശ്വാസികൾ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ഇടവക ട്രസ്റ്റിമാരായ ഫ്രാൻസി ചൊവല്ലൂർ, സേവിയർ വാകയിൽ, ഫ്രാൻസിസ് ചിരിയംകണ്ടത്ത്, പി എ ഹൈസൺ, വിശുദ്ധ വാര കമ്മിറ്റി അംഗങ്ങളായ കൊമ്പൻ തോമസ്, പുഷ്പ പോൾ, സി ടി ചാൾസ്, പാലയൂർ മഹാശ്ലീഹ മീഡിയ സെൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

planet fashion

Comments are closed.