ഗവണ്മെന്റ് കോളേജ് കൊണ്ടുവരും തിരഞ്ഞെടുപ്പിന് ശേഷം താമസം മണ്ഡലത്തിൽ – കെ എൻ എ ഖാദർ @ സ്ട്രീറ്റ് ടോക്
ചാവക്കാട് : യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ടോക്ക് ന് ചാവക്കാട് തുടക്കമായി.
ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദറിന്റെ സ്ട്രീറ്റ് ടോക് ടി എൻ പ്രതാപൻ എം പി ഉത്ഘാടനം ചെയ്തു.
ഗുരുവായൂരിൽ ഒരു ഗവണ്മെന്റ് കോളേജ് കൊണ്ടുവരുമെന്നും പ്രവാസി വോട്ടവകാശത്തിന് വേണ്ടി ശബ്ദിച്ച ആൾ എന്ന നിലയിൽ പ്രവാസികൾക്കു വേണ്ടി ഒരു കേന്ദ്രം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ബീച്ച് ടുറിസം പ്രധാന പദ്ധതിയാണെന്ന് കെ എൻ എ കാദർ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം താമസം ഇവിടെ തന്നെയായിരിക്കും ആർക്കും എപ്പോഴും ഏതാവശ്യത്തിനും തന്നെ കാണാൻ കഴിയും. നേരിട്ട് വരാം ഒരാളുടെ അടുത്തും ശുപാർശക്ക് നിൽക്കണ്ട.
സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥിയുടെ സ്ട്രീറ്റ് ടോക് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നൗഷാദ് തെരുവത്ത് പറഞ്ഞു.
Click here 👆
Comments are closed.