വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യ ശാല സർക്കാർ പിന്തിരിയണം – ലഹരി നിർമ്മാർജ്ജന സമിതി
ചാവക്കാട് : ടൂറിസ്റ്റു കേന്ദ്രങ്ങളിൽ നവീകരിച്ച കള്ളുഷാപ്പുകളും ബീയർ -വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽ നിന്നു കേരള സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ലഹരി നിർമ്മാർജ്ജന സമിതി ഗുരുവായൂ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് ടൗണിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിൽ വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിൻ്റെ ഭാഗമായായിരുന്നു ധർണ്ണ.
മണ്ഡലം സെക്രട്ടറി എം.എ അബുബക്കർ സ്വാഗതം പറഞ്ഞു.
അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ജമാൽ പെരുമ്പാടി ഉൽഘാടനം ചെയ്തു.
ലഹരി നിർമ്മാർജ്ജന സമിതി ജില്ല ജന.സെക്രട്ടി എൻ കെ ജലീൽ അദ്ധ്യക്ഷത വഹിച്ച.
മണ്ഡലം പ്രസിഡണ്ട് അബ്ദു മമ്മസ്റായില്ലത്ത്, വി പി മൊയ്തു സാഹിബ്, ഖാദർ ഹാജി തൊട്ടാപ്പ്, ഹംസക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.
മദ്യം രാജ്യ പുരോഗതിയെ പിന്നോട്ടടിക്കും. രോഗാതുരമായ ഒരു സമൂഹത്തെയാണ് അത് വളർത്തിയെടുക്കുന്നത്. മദ്യം വിറ്റ് സർക്കാറിനു ലഭിക്കുന്ന ലാഭത്തിന്റെ ഇരട്ടി മദ്യത്തിന്റെ ദൂഷ്യ ഫലങ്ങൾ മൂലം ഖജനാവിൽ നിന്നും ചിലവാകും. മദ്യം വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുമെന്ന് ധർണ്ണയിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു.
Comments are closed.