ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു

ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേ’25 വിപുലമായി ആഘോഷിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ബാബു നസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ബഷീർ സ്വാഗത പ്രസംഗം നടത്തി. ട്രഷറർ ഉമർ കോയ, പി ടി സി ചെയർപേഴ്സൺ ഐഷാബി, പി ടി സി വൈസ് ചെയർമാൻ ഫൈസൽ ഉസ്മാൻ, പി ടി സി ജോയിൻ സെക്രട്ടറി ബിൻസി, വൈസ് പ്രിൻസിപ്പൽ സി സന്ധ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.

ഹെവൻ സ്കൂൾ എച്ച് ഒ സി ഷഹീബ നന്ദി അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഗ്രാൻഡ് പാരൻസിന് വേണ്ടിയുള്ള വിവിധ മത്സര പരിപാടികളും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ അബ്ദുൽ ബഷീർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.

Comments are closed.