കേരളത്തിലെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്
ചാവക്കാട് : സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ജൈവവൈവിധ്യ പുരസ്കാരമാണ് ഗ്രീൻഹാബിറ്റാറ്റിനു ലഭിച്ചത്.
തിരുവനന്തപുരം വി ജെ റ്റി ഹാളിൽ
വച്ച് നടന്ന പുരസ്‌കാര വിതരണ ചടങ്ങ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററിൽ നിന്ന്
ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജെയിംസ്, പ്രോഗ്രാം ഓഫീസർ സലീം ഐഫോക്കസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ചാവക്കാട് കടൽ തീരത്ത് മുട്ടയിടാെനെത്തുന്ന ഒലീവ് റിഡ്ലി കടലാമകൾക്ക് സുരക്ഷിത തീരമൊരുക്കൽ, ചേറ്റുവ കായലോരത്ത് കാൽ നീണ്ടി കണ്ടലുകളുടെ വ്യാപനം, ചാവക്കാട് അങ്ങാടിയിലെ അങ്ങാടി കുരുവികളുടെ സംരക്ഷണം, കനോലി കനാലിലെ ജൈവ വൈവിധ്യ പഠനം, നാട്ടിലെ മുത്തശ്ശി മാവുകളുടെ പുനരുജ്ജീവനം, ജൈവ വൈവിധ്യങ്ങളുടെ ജീൻപൂളായ കാവുകളുടെ സംരക്ഷണം, വിദ്യാർത്ഥികൾക്കിടയിൽ ജൈവവൈവിധ്യ ബോധവൽക്കണ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്കാരം ലഭിച്ചത്.
ജൈവ വൈവിധ്യ രംഗത്തെ ഗവേഷണ പഠന പ്രവർത്തനങ്ങൾക്ക് മമ്മിയൂർ എൽ എഫ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും, ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റേയും പിന്തുണ ഗ്രീൻ ഹാബിറ്റാറ്റിനു ലഭിച്ചിരുന്നു.
Comments are closed.