mehandi banner desktop
Chavakkad online

ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എം സി ചാവക്കാട് ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നു – മുസ്ലിം ലീഗ്

Ft

ചാവക്കാട് : വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്ന ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലിന്റെ  നടപടി പ്രതിഷേധാർഹമാണെന്ന്  മുസ്ലിം ലീഗ്. ഗുരുവായൂര്‍ എംഎല്‍എ ചെയര്‍മാനായ ഡി എംസി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ചാവക്കാട് ബീച്ച് ഡി എം സി. നാടിന്റെ വികസനത്തിനും ഒട്ടേറെ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യുന്ന, നാടിന്റെ മുഖഛായതന്നെ മാറ്റിയെടുക്കേണ്ട മേഖലയെ തകര്‍ക്കാന്‍ എംഎല്‍എ കൂട്ടുനില്‍ക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു.

Jan oushadi

ചാവക്കാട് ബീച്ചിൽ നിന്നും വിനോദസഞ്ചാരികളെ അകറ്റുന്ന നടപടികളിൽ നിന്ന് അധികാരികള്‍ പിന്മാറണമെന്ന് ചാവക്കാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി, ജനറൽ സെക്രട്ടറി പിഎം അനസ്, ഭാരവാഹികളായ ഹനീഫ ചാവക്കാട്, അബ്‌ദുൾ സത്താർ, എൻ കെ റഹീം, അഷ്‌റഫ്‌ ചാവക്കാട്, കുഞ്ഞീൻ ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.

ഭീമമായ തുകയാണ് ഫോട്ടോ ഷൂട്ടിന്റെ പേരിൽ ഈടാക്കുന്നത്. മറ്റു പലരീതികളിലും വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്.

Comments are closed.