mehandi new

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പോലീസ് സ്റ്റേഷൻ മാർച്ച് പോലീസ് തടഞ്ഞു

fairy tale

ഗുരുവായൂർ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ പോലീസ് തടഞ്ഞു. കോൺഗ്രസ്സ് നേതാകളെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌ സംഘടിപ്പിച്ചത്.
ഗുരുവായൂർ മഹരാജ ജംഗ്ഷനിൽ വെച്ച് മാർച്ച്‌ തടഞ്ഞതിനെ തുടർന്ന് നടന്ന പൊതുയോഗം ഡി.സി.സി. പ്രസിണ്ടന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിണ്ടന്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷനായി.

planet fashion

ഡി സി സി സെക്രടറിമാരായ കെ. ഡി വീരമണി പി യതീന്ദ്രദാസ്, വി വേണുഗോപാൽ, മുൻ ബ്ലോക്ക് പ്രസിണ്ടന്റ്മാരയ സി. എ ഗോപ പ്രതാപൻ, ആർ. കുമാർ, യു.ഡി.എഫ് കൺവീനർ കെ നവാസ്, നഗരസഭ പ്രതിപക്ഷ നേതാക്കളായ കെ.പി.ഉദയൻ, കെ. വി. സത്താർ, പി. കെ രാജേഷ് ബാബു, പി. വി. ബദറുദ്ദീൻ, ഇർഷാദ് ചേറ്റുവ, ഒ. കെ. ആർ.മണികണ്ഠൻ, രേണുക ടീച്ചർ എന്നിവർ പ്രസംഗിച്ചു.

പ്രകടനത്തിന് ശശി വാറണ്ണാട്, കെ. വി. ഷാനവാസ്, കെ. ജെ ചാക്കോ, കെ. എം ഷിഹാബ്, പി. എ നാസർ, സി. എസ്സ് സൂരജ്, വി. കെ. സുജിത്ത്, എച്ച്. എം നൗഫൽ, കെ. ബി വിജു, നിഖിൽ ജി കൃഷ്ണൻ. എം എസ്സ് ശിവദാസ്, അക്ബർ ചേറ്റുവ എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.